സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സ്പോർ‌ട്സ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ഏറ്റുമാനൂർ സബ്ജില്ല കായികമേള സംഘടിപ്പിക്കപ്പെട്ടു. ജൂനിയർ വിഭാഗം ഷോട്ട്പുട്ടിനും ഡിസ്കസ് ത്രോയിക്കും സക്കറിയ എസ് അരങ്ങത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ജൂനിയർ ബോയ്സ് ട്രിപ്പിൾ ജംപിൽ ആരുഷ് എസ് നായർക്കും ജൂനിയർ ബോയ്സ് 100 മീറ്ററിൽ ഹഡിൽസിൽ ഫെബിൻ കുര്യക്കോസിനും ഒന്നാം സ്ഥാനം ലഭിച്ചു. അൽഫി എസ് രഞ്ജിത്ത് ,അഭിരാം കൃഷ്ണ ,ആൽബർട്ട് മാത്യൂ , ആരോൺ മാത്യൂ ജേക്കബ് , അർജുൻ എ എസ് , ഏതൻ ബിനീഷ് എന്നിവരുടെ ടീമിന് കിഡ് ബോയ്സ് റിലേയിൽ ഒന്നാം സ്ഥാനവും ലഭിച്ചു . എബിൻ ഏലിയാസ് ജേക്കബ് , ഷൈൻ സാബു, റിക്‌സൺ ബാബു, ലിഡൻ പി എസ് , അമൽ ഐസക്ക്, അഭിഷേക് പി എം എന്നിവരുടെ ടീമിന് ജൂനിയർ ബോയ്സ് റിലേയിൽ രണ്ടാം സ്ഥാനവും നേടുവാൻ കഴിഞ്ഞു. ജില്ലാ തല മത്സരത്തിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ സക്കറിയ എസ് അരങ്ങത്ത് സംസ്ഥാന കായിക മേളയിലും പങ്കെടുത്തു.