സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കുക

ശുചിത്വം പാലിക്കുക എന്നുള്ളത് ഓരോ പൗരന്റെയും കടമയാണ്. ശുചിത്വം പാലിച്ചെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യം സംരക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ ലോകം മുഴുവൻ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പോലും പ്രതിരോധിക്കാൻ നമുക്ക് ശുചിത്വം പാലിച്ചേ മതിയാകു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കൈകൾ നന്നായി കഴുകിയെങ്കിൽ മാത്രമേ വൈറസുകൾ നശിച്ചു പോവുകയുള്ളൂ എന്നാണ് ലോകാരോഗ്യസംഘടനയുടെ പോലും നിർദ്ദേശം. വ്യക്തിശുചിത്വം പോലെത്തന്നെ പരിസരശുചിത്വവും അനുവർത്തിക്കേണ്ടതുണ്ട്. നമ്മൾ വൃത്തിയായി നടക്കുന്നതുപോലെ മറ്റുള്ളവരെയും വൃത്തിയായി നടക്കാൻ പ്രേരിപ്പിക്കണം.


റ്റെബിൻ ബിജു
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം