സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വുഹാനിൽനിന്ന്
വുഹാനിൽനിന്ന് 42
ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്ന് മാംസം വാങ്ങിയ ഒരാൾക്കു പനിയും ചുമയും ആയി ഹോസ്പിറ്റലിൽ എത്തി. ഡോക്റ്റർമാർ പരിശോധിച്ചപ്പോൾ അയാളിൽ ഒരുപ്രത്യേക തരം വൈറസിന്റെ ലക്ഷണങ്ങൾ കണ്ടു. ഇതേ ലക്ഷണം ആയി പല ആളുകളും പല ഹോസ്പിറ്റലിൽ ത്തുവാൻതുടങ്ങി. മിക്ക ആളുകളും വുഹാൻ മാർക്കറ്റിലെ സന്ദർശകർ ആയിരുന്നു. പനിയും ശ്വാസതടസ്സവും ആയിരുന്നു ലക്ഷണങ്ങൾ. ഓരോ ദിവസവും പുതിയ കേസുകൾ ആയി ദിവസം കടന്നു പോയി. ഒരു മാസം കഴിഞ്ഞും ഇതിനു പ്രതിവിധി കണ്ടെത്താത്ത ചൈനീസ് ആരോഗ്യവിഭാഗം ലോകആരോഗ്യസംഘടനയെ അറിയിച്ചു. മരുന്ന് കണ്ടെത്താത്ത പുതിയ വൈറസ് ആയതിനാൽ ലോകം എങ്ങും ആശുപത്രിയിൽ ജാഗ്രത വേണമെന്നും അറിയിച്ചു. ഈ വൈറസിന്റെ ഉറവിടം വുഹാൻ മാർക്കറ്റ് ആണെന്ന് അറിഞ്ഞതിനാൽ അത് അടച്ചു പൂട്ടി. പിന്നീട് ഈ രോഗം ഒരുപാട് പേരുടെ ജീവൻ എടുക്കാൻ തുടങ്ങി. അതുപോലെ പല രാജ്യങ്ങളിൽ പകരാൻ തുടങ്ങി. അവസാനം അത് നമ്മുടെ രാജ്യത്തും എത്തി. ചൈനയിലെ വുഹാനിൽ നിന്നും എത്തിയ ഒരാളിൽ നിന്നും നമ്മുടെ രാജ്യത്തും പടർന്നു. സ്രവങ്ങളിൽ കൂടെയും സ്പർശനത്തിൽ കൂടെയും ഒക്കെ മറ്റുള്ളവരിൽ എത്തും. ഇതിന്റെ ലക്ഷണം ശ്വാസതടസ്സവും വിട്ടുമാറാത്ത ചുമയും ജലദോഷവും ആയിരിക്കും. നമ്മുടെ എല്ലാവരുടെയും ജീവൻ നമ്മുടെ കൈയിൽ തന്നെ ആണ്. എല്ലാവരും വീടുകളിൽ തനിയെ ഇരുന്നു മറ്റുള്ളവരിൽ നിന്നും ഉള്ള സമ്പർക്കം കുറച്ചു കുറച്ചു നമുക്ക് ഈ രോഗത്തിൽ നിന്നും മുക്തി നേടാൻ സാധിക്കു ക്കുകയൊള്ളൂ. അതുപോലെ തന്നെ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് നല്ലത് പോലെ കഴുകണം. നമുക്ക് എല്ലാവർക്കും ഈ കൊറോണ എന്ന മഹാ വിപത്ത് നമ്മുടെ ലോകത്തു നിന്നും ഒഴിവായി പോകാൻ വീടുകളിൽ തന്നെ ആയിരിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ