സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

ഏതാനം മാസങ്ങൾക്കുമുമ്പ് ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് കാണപ്പെട്ട കോവിഡ് -19 എന്ന വൈറസ് ഇന്ന് ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുകയാണ്. ഈ വൈറസിന്റെ വ്യാപനം തടയാൻ ഇന്ത്യ മുഴുവനും ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ ഈ കൊച്ചുകേരളത്തിൽ വരെ ഈ വൈറസ് ബാധയാൽ മരണം സംഭവിച്ചു. വൈറസ് ബാധിതരെ രോഗവിമുക്തരാക്കുവാനും നമുക്ക് കഴിഞ്ഞു.

ഈ വൈറസിന്റെ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക, അഥവാ പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കുക, പുറത്തിറങ്ങി തിരിച്ചുവരുമ്പോൾ കൈ, കാൽ, മുഖം എന്നിവ സോപ്പിട്ട് വൃത്തിയായി കഴുകുക എന്നീ കാര്യങ്ങൾ നിർബന്ധമായും ചെയ്യണം. ഇപ്രകാരം ഈ വൈറസിന്റെ വ്യാപനം തടഞ്ഞ് നമുക്ക് ഏറ്റവും സുരക്ഷിതരായി നമ്മുടെ വീടുകളിലായിരിക്കാം.

ദേവനന്ദ ഗോപി
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം