സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മുന്നേറീടാം നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്


മുന്നേറീടാം നല്ല നാളേയ്ക്കായ്

ചങ്ങാതിമാരേ എൻ പ്രിയരേ
ചങ്ങാതിമാരെ മുന്നേറാം
സ്നേഹത്തോടെ ഒരുമയോടെ
നല്ല നാളേയ്ക്കായ്

ചപ്പുചവറുകൾ വലിച്ചെറിഞ്ഞീടല്ലേ
ഭൂമി മാതാവിനെ വിഷമിപ്പിക്കല്ലേ
പ്ലാസ്റ്റിക്കുകൾ അധികം ഉപയോഗിക്കരുതെ
ജീവജാലങ്ങൾക്കവ അപകടം വരുത്തീടും

സ്വയം ശുചിയായ് നമ്മുടെ
പരിസരവും ശുചിയാക്കി
പരിസരശുചിത്വത്തിലേർപ്പെടാം
മുന്നേറാം നല്ല നാളേയ്ക്കായ്

സോപ്പുംവെള്ളവുമുപയോഗിച്ചീടാം
കൈകൾ നമുക്ക് ശുചിയാക്കീടാം
സ്വയം അണുവിമുക്തരായീടാം
മുന്നേറാം നല്ല നാളേയ്ക്കായ്

ശുചിത്വം പാലിച്ചീടാം
സമൂഹനൻമയ്ക്കായ് അകലം
പാലിക്കാം രോഗപ്രതിരോധത്തിലെർപ്പെടാം
മുന്നേറാം ഒന്നായ്

ചങ്ങാതിമാരേ എൻ പ്രിയരേ
ചങ്ങാതിമാരെ മുന്നേറാം
സ്നേഹത്തോടെ ഒരുമയോടെ
നല്ല നാളേയ്ക്കായ്

പ്രതിഭാ രാജ്
1 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത