സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പ്രത്യേകം ഓർക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യേകം ഓർക്കുക

നമ്മുടെ രാജ്യം ഇന്ന് വളരെ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. കോവിഡ് 19 എന്ന രോഗം നമ്മുടെ നാട്ടിലുംഎത്തിക്കഴിഞ്ഞു. നമ്മുടെ രാജ്യം വളരെ ജാഗ്രതയോടെ ഈ രോഗത്തെ അതിജീവിക്കുവാനും അതിൽ നിന്നു വിമുക്തിനേടാനുമുള്ള തയ്യറെ ടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ ഇന്ന് മരുന്നുകൾ ലോകത്തൊരിടത്തും കണ്ടെത്തിയിട്ടില്ല.ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളാണ് ഇന്ന് എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ശരീര ശുചിത്വമാണ് ഇതിൽ ഏറ്റവും പ്രധാനം. സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുകയും ശരീരശുദ്ധി സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാനാവും. അതുപോലെ തന്നെ നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഭക്ഷണ ശീലങ്ങളും നാം വളർത്തിയെടുക്കണം. വിറ്റാമിൻസി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾക്കും പഴവർഗ്ഗങ്ങൾക്കും നമ്മുടെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ കഴിയുമെന്നത് ഇക്കാലത്ത് പ്രത്യേകം ഓർക്കേണ്ടതാണ്.

അമൽ അനീഷ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം