സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പ്രകൃതി ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്


പ്രകൃതി ദുരന്തം

മലചുരത്തിയ നീരുറവകൾ
അണകൾ കെട്ടി അടച്ചുനാം
പുഴ ഒഴുകിയ വഴികളൊക്കെയും
അതിരുകല്ലുകൾ പാകിനാം
കുന്നിടിച്ചുനിരത്തി നാം
പുഴകളൊക്കെ നികത്തി നാം
പണിതുകൂട്ടി രമ്യഹർമ്മം
കൃഷിനിലങ്ങൾ നികത്തി
ദാഹനീരുവൂറ്റി വിറ്റുനേടി കോടികളിന്നുനാം
ഭൂമിതന്നുടെ നിലവിളി ആരും കേട്ടതില്ല അന്നു നാം
പ്രകൃതിതന്നുടെ സങ്കടം അന്നുനിറഞ്ഞൊരീ നാളിൽ
പകച്ചുപോയി പ്രളയമെന്നൊരുമാരിതന്നുടെ നടുവിൽ നാം
കൈപിടിച്ചു കയത്തിലൊരു ജീവിതം തിരികെ തരാൻ
ഒത്തുചേർന്നു നമ്മളൊന്നായ് ഒരു മനസ്സായ് അന്നുനാം
ജാതിചിന്തകൾ വർഗ്ഗവൈരികളൊക്കെയന്നു മറന്നുനാം
ഇനിയൊരിക്കലൊരൊത്തുചേരലിനൊരുദുരന്തം കാക്കണോനാം

ക്രിസ്റ്റ്ബെൽ ചെറിയാൻ
1 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത