സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പേടിച്ചോടും

Schoolwiki സംരംഭത്തിൽ നിന്ന്


പേടിച്ചോടും

ആരോഗ്യമോടെ ജീവിച്ചിടാൻ
രോഗപ്രതിരോധം വേണം
ശുചിത്വശീലം പാലിക്കണം നാം
രോഗമുക്തരായ് തീർന്നീടുവാൻ
പോഷകമൂല്യം നിറഞ്ഞ ഭക്ഷണം
ആവശ്യത്തിന് കഴിച്ചിടേണം
പച്ചക്കറികൾ പഴ വർഗ്ഗങ്ങൾ
നാനാവിധമായ് കഴിച്ചിടേണം
ഭക്ഷണത്തിന് മുമ്പും പിമ്പും
കൈയ്യും വായും കഴുകിടേണം
വെള്ളം നന്നായ് കുടിച്ചിടേണം
വിഷമയമില്ലാ പച്ചക്കറികൾ
വീട്ടിൽ നട്ടുനാം വളർത്തിടേണം
നമ്മുടെയെല്ലാ പരിസരവും
ശുചിയായെന്നും സൂക്ഷിച്ചിടേണം
വീടിനു ചുറ്റും ഫല വൃക്ഷങ്ങൾ
നട്ടുവളർത്താൻ കഴിഞ്ഞിടേണം
ചക്കപ്പുഴുക്കും ചീരത്തോരനും
ചേമ്പുകറിയും ചേനച്ചാറും
അടുക്കള തോറൂം നിറഞ്ഞീടട്ടെ
ഇങ്ങനെയെല്ലാം നാം ശ്രദ്ധിച്ചെന്നാൽ
രോഗം നമ്മെ പേടിച്ചോടും

അലീന ബിനോയ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത