സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പാരിസ്ഥിതിക സുസ്ഥിരത

Schoolwiki സംരംഭത്തിൽ നിന്ന്
പാരിസ്ഥിതിക സുസ്ഥിരത

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവൃത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. പരിസ്ഥിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ടസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്രവും ഉണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതിദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം.

കെവിൻ ജോസഫ്
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം