സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ജീവൻ ഉണ്ടായീടുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്


ജീവൻ ഉണ്ടായീടുവാൻ

പുഴയും തോടും കാട്ടാറും
പാടവരമ്പും വയലുകളും
നിറഞ്ഞീടുമെന്റെ ഭൂമി
മനോഹരിയാം ഭൂമി

പച്ചിലകൾ പൂക്കൾ വിടർന്നു നിൽക്കും
നറുമണമൊഴുകീടും പരിസ്ഥിതി
സന്തോഷത്താൽ മതിമറന്നീടും
ചിരിതൂകിടും എന്റെ ഭൂമി

തണൽ നല്കും കുളിർകാറ്റേകും
മരങ്ങൾ നിറഞ്ഞ എന്റെ ഭൂമി
എല്ലാവരും ചേർന്നൊത്തു വസിക്കും
പുഞ്ചിരി തൂകും എന്റെ ഭൂമി

കളകളം ചൊല്ലി ഒഴുകിയെത്തീടും
പുഴയായ് തഴുകീടുമെന്റെയീഭൂമി
കാത്തിടേണമീഭൂമിയെ സുന്ദരിയെ
ജീവൻ നമുക്ക് ഉണ്ടായീടുവാൻ

ആൻമരിയ മാത്യു
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത