സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ

ഒറ്റക്കെട്ടായ് നാം ചെറുത്തീടാം
കൊറോണ എന്നൊരു വൈറസിനെ
കൈകഴുകീടണം സോപ്പിനാലെ
ശ്രദ്ധയോടീക്കാര്യമാവർത്തിക്കൂ

നന്നായകലം പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്വമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം

സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തൂ
ധാർമ്മീകമായ് നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തീടാതെ

ഓഖി, സുനാമികളെ നേരിട്ടൊരാ
ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്കുമുൻപിലുണ്ട്

ക്രിസ്റ്റ്ബെൽ ചെറിയാൻ
1 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത