സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കൊച്ചു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു കേരളം

അനന്തവിശാലമായ നീലാകാശത്തിനു കീഴിൽ പ്രകൃതിഭംഗിയും ഐശ്വര്യസമൃദ്ധിയും കൊണ്ട് സമ്പന്നമായ നമ്മുടെ കൊച്ചു കേരളം വിരാജിക്കുന്നു. കുളിർകാറ്റും കുഞ്ഞോളങ്ങളും താലോലിക്കുന്ന കോവളവും വിശാലമായ പെരിയാർ തടാകത്തിന്റെ തീരങ്ങളിൽ സ്വൈരവിഹാരം നടത്തുന്ന വന്യമൃഗങ്ങളുടെ ഉല്ലാസഭൂമിയായ തേക്കടിയും കാനനഭംഗി കളിയാടുന്ന ഇടുക്കിയും കൃത്രിമശോഭയും പ്രകൃതിമനോഹാരിതയും ഒത്തുചേരുന്ന മലമ്പുഴയും ഏതൊരാളേയും ആകർഷിക്കുന്നു. പച്ചപ്പട്ട് പരവതാനി നീർത്തിയ വയലേലകളും പുൽത്തകിടികളും പുൽമേടുകളും പനിനീർച്ചോലകളും കുളിരരുവികളും നമ്മുടെ നാടിന്റെ സൗന്ദര്യങ്ങളാണ്. എന്നാൽ ഈ മനോഹാരിത നമുക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നു. കീടനാശിനികളുടെ അമിത ഉപയോഗം നമ്മുടെ വയലുകളെ കാർന്നുതിന്നുന്നു. ജലമലിനീകരണം മൂലം നമ്മുടെ പുഴകൾ വീർപ്പുമുട്ടുന്നു. വനനശീകരണം മൂലം കാടുകൾ ഇന്ന് അപ്രത്യക്ഷമാകുന്നു. ഇതുമൂലം മൃഗങ്ങളുടെ ആവാസവ്യവസ്ഥ തന്നെ തകരുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഉരുൾപൊട്ടൽ, വരൾച്ച ഇവയെല്ലാം നമ്മുടെ ഹരിത കേരളത്തെ സാരമായി ബാധിക്കുന്നു.

എഡ്‌വിൻ ജോർജി
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം