സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഒരേ മനസോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരേ മനസോടെ

കോവിഡ് -19 എന്ന മഹാമാരി ലോകത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്ന സമയമാണിത്. നമ്മളെല്ലാവരും ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. ഇന്ത്യയിലാദ്യമായി കോവിഡ് ബാധ സ്‌ഥിധീകരിച്ച സംസ്ഥാനം നമ്മുടെതാണ്‌. പക്ഷേ, അതിനുമപ്പുറം ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കുന്ന സംസ്‌ഥാനമെന്ന ബഹുമതിയിലേക്ക് കേരളം അതിവേഗം വളർന്നു കഴിഞ്ഞു. കോവിഡിന്റെ വ്യാപനത്തിനുള്ള സാധ്യതകളെല്ലാം അടച്ച് രോഗികളെ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിൽ നമ്മൾവിജയിച്ചു. ഓരോ രോഗിയുടെയും സഞ്ചാരവഴികൾ കണ്ടെത്തി രോഗവ്യാപനം തടയാൻ നമുക്ക് കഴിയുന്നു. കേന്ദ്ര -സംസ്‌ഥാന സർക്കാരുകളെടുക്കുന്ന തീരുമാനങ്ങളുടെ കൃത്യമായ നടപ്പാക്കലാണ് കേരളത്തിന്റെ നേട്ടത്തിന് കാരണം. വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാരും നേഴ്‌സുമാരും ആരോഗ്യപ്രവർത്തകരുമെല്ലാം അതിജീവനത്തിനു കൂടുതൽ കരുത്തു പകരുന്നു. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും എല്ലാം നിർദ്ദേശം അനുസരിച്ചു സാമൂഹ്യ അകലം പാലിച്ചു വീടുകളിൽ കഴിയുന്ന ഓരോ പൗരനും കോവിഡ് -19 നെ അതിജീവിക്കാനാകും. നാം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ തീർച്ചയായും ഈ മഹാമാരിയെ അതിജീവിക്കാനാകും.

അരവിന്ദ് അനീഷ്
3 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം