സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഏവർക്കും പരിശ്രമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഏവർക്കും പരിശ്രമിക്കാം

പ്രകൃതി നമ്മുടെയെല്ലാം അമ്മയാണ്. മക്കളായ നാം ആ അമ്മയെ ഓരോ ദിവസവും ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നതിലൂടെ ആണ് ഈ അമ്മയെ നാം ദ്രോഹിക്കുന്നത്. ഇപ്രകാരം ചെയ്യുന്നതിലൂടെ ലോകത്തിന്റെയും ജീവഗണത്തിന്റെയും നാശത്തിന് കാരണമാകുന്നു. പ്രകൃതിസംരക്ഷണത്തിനു വേണ്ടി നാം പരിസ്ഥിതി ദിനം ആചരിക്കുന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായു, ജലം, പ്രകൃതിയുടെ മനോഹാരിത എന്നിവ അനുഭവിച്ചറിയാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. നാശത്തിന്റ വക്കിൽ നിൽക്കുന്ന നമ്മുടെ പ്രകൃതിയെ മലിനീകരണത്തിൽ നിന്നും, വനനശീകരണം, പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ നിന്നെല്ലാം സംരക്ഷിക്കുന്നത് പുതുതലമുറ ഏറ്റവും പ്രാധാന്യം കൽപിക്കേണ്ട ഒന്നാണ്. പരിസ്ഥിതി സംരക്ഷണം പ്ലാസ്റ്റിക്, ഇലട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ അമിത രാസവള പ്രയോഗം എന്നിവ നമ്മുടെ മണ്ണിന്റ ഘടനയെ തന്നെ തകർക്കുകയും സൂഷ്മാണുക്കളെ നശിപ്പിക്കുകയും ചെയ്യും. അതിനാൽ പരിസ്ഥിതി നശീകരണം അല്ല സംരക്ഷണമാണ് ഏറ്റവും അത്യാവശ്യം. പ്രകൃതിയെ ചൂഷണം ചെയ്യാതെ വിഷമില്ലാത്ത ഭക്ഷ്യപദാർത്ഥങ്ങൾ ഉല്പാദിപ്പിച്ചും ശുദ്ധവായു ശ്വസിച്ചും ശുദ്ധജലം കുടിച്ചും വളരാൻ പുതുതലമുറയ്ക്ക് അവസരം ലഭിക്കണം. ഇതിനായി നമുക്കേവർക്കും പരിശ്രമിക്കാം.

ആതിര ബാബു
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം