എവിടെയാണ് എന്റെ മല..?
എവിടെയാണ് എന്റെ പുഴ..?
കുന്നുകൾ മറയുന്നു...
മരങ്ങളും പൂക്കളും ഒളിക്കുന്നു...
മലിനമായ ഭൂമി...
അതി മലിനമായ ജലാശയം...
പച്ചവിരിച്ച വയലുകളും കേരവൃക്ഷങ്ങളും മറയുന്നു…
കളകളം പാടുന്ന പുഴയും ഓടിയൊളിക്കുന്നു ...
പ്രകൃതിതൻ ജീവജന്തുക്കളും മറയുന്നു... ഞാൻ നോക്കീ...
എവിടെയാണ് എന്റെ മല.? എവിടെയാണ് എന്റെ പുഴ ?