സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്റെ സ്വന്തം

Schoolwiki സംരംഭത്തിൽ നിന്ന്


എന്റെ സ്വന്തം

ക്രാ ക്രാ കരയും കാക്ക കുഞ്ഞിൻ
നാദം കേട്ടുണരുമ്പോൾ
കൂ കൂ കൂ കൂ കൂകികൊണ്ട്
കുയിലും കൂട്ടിനു വന്നു
തുള്ളിത്തുള്ളി അണ്ണാൻകുഞ്ഞും
മരത്തിൻ കൊമ്പിൽ ചാടി
സ്വർണനിറത്തിൽ സൂര്യപ്രഭ കൾ ഇലകൾക്കിടയിൽ മിന്നി
പച്ചപ്പുൽ മുകളിൽ വീഴും മഞ്ഞുകണങ്ങൾ മേലെ
തെന്നി നടന്നു ഞാനും എന്റെ കൊച്ചനുജനുംകൂടി
മിട്ടു പൂച്ചയും കൂട്ടിനു വന്നു ഞങ്ങൾക്കൊപ്പം ചാടി
കോഴിക്കുഞ്ഞിനെ റാഞ്ചി എടുക്കാൻ വട്ടമിടുന്ന പരുന്തും
പുല്ല് തിന്നും പശുക്കിടാവിന് കൂട്ടുനിൽക്കും കൊക്കും
വെളുത്ത പൂവിൻ തേൻ നുകരാൻ ചിത്രശലഭ കുഞ്ഞും
ഇനിയുമുണ്ട് കാഴ്ചകൾ പലതും
എന്റെ സ്വന്തം പരിസ്ഥിതിയിൽ സംരക്ഷിക്കാം കൂട്ടരെ നമുക്ക്
നമ്മുടെസ്വന്തം പരിസ്ഥിതിയെ

എയ്ഞ്ചലീന മാർട്ടിൻ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത