സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്തേ തിരിയുന്നു ?

Schoolwiki സംരംഭത്തിൽ നിന്ന്


എന്തേ തിരിയുന്നു ?

എന്തേ തിരിയുന്നു പിന്തിരിഞ്ഞോടുന്നു
യുദ്ധതന്ത്രത്തിൽ നിന്റെ
പക്ഷക്കാർ പരാജയപ്പെട്ടുവോ ?
സ്വർണ്ണനാണയങ്ങൾ വാരിയെറിഞ്ഞു നീ നേടിയ
വർണ്ണം വിതറും സുവർണ്ണ കിരീടവും
വാരിയെറിഞ്ഞു നീ എങ്ങോട്ടോ നഗ്നനായി ഓടുന്നതെന്തേ സോദരാ
എല്ലാം ഇടിച്ചു നിരപ്പാക്കിയില്ലയോ
ഓടുന്ന പാതയിലെല്ലാം നീ തന്നെ കാരമുള്ളിട്ടു കനപ്പിച്ചതല്ലയോ
കാളക്കൂട്ടത്തിൽ വിഷം വിതച്ചങ്ങുനീ നാടും നഗരവും വെട്ടിപിടിച്ചു നീ
നിന്റെ വിയർപ്പിനെ തെല്ലെന്നു മാറ്റിടാം
തെറ്റു തിരുത്തി തിരിച്ചു വന്നിടൂ
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ട് നീ കടങ്ങൾ വീട്ടിടുക
മണ്ണിനെ പൊന്നാക്കി മാറ്റുക.

അന്നു മാത്യു
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത