സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഉത്തരവാദിത്തം

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്തരവാദിത്തം

വളരെ ചെറുതും ലളിത ഘടനയോടു കൂടിയതും സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവിയുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതുമായ സൂഷ്മ രോഗാണുക്കളാണ് വൈറസുകൾ. വൈറസുകളുടെ പ്രധാന ഭാഗം അതിന്റെ ആർ. എൻ. എ ആണ്. അതുകൊണ്ട് തന്നെ ആതിഥേയ കോശത്തെ ആശ്രയിച്ചു മാത്രമേ ഇവക്ക് നിലനിൽപ്പുള്ളൂ. എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന് പറയുന്നത് ഇവയുടെ നുറ്റ്രേഷൻ സംഭവിച്ച രൂപമാണ്. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിതീകരിക്കുന്നത്. ലോകരോഗ്യ സംഘടന ഈ രോഗത്തിന് പേര് നൽകിയിരിക്കുന്നത് കോവിഡ് 19എന്നാണ്. ഈ രോഗത്തെ പ്രേതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്നത് നമ്മുടെ കയ്യ് സോപ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക എന്നതാണ്. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു തൂവാല കൊണ്ട് നമ്മുടെ മൂക്കും വായും പൊത്തുക ഇങ്ങനെ ചെയ്യുന്നത് വഴി ആ വൈറസ് നമ്മുടെ ശ്വാസ കോശത്തിലേക് കടക്കുന്നത് നമുക്ക് തടയാനാവും. കൊറോണയെ നേരിടാൻ അതി ജാഗ്രത, കരുതൽ നിർബന്ധം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങൾ നമുക്ക് ചെയ്യാനാവും. സമ്പർക്കത്തിലൂടെ മാത്രമാണീ രോഗം നമ്മളെ കീഴ്പെടുത്തുന്നത് നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം ആണെന്ന ചിന്ത എപ്പോഴും നമ്മൾക്കുണ്ടാകണം. ധാർമികമായി നാം ചിന്തിച്ച് കൊറോണ എന്ന മഹാ മാരിയെ പരത്താതെ ഒറ്റകെട്ടായി നിന്ന് നമുക്ക് പോരാടാം കൊറോണ എന്നൊരു വൈറസിനെതിരെ.

അമൃത കെ.വി.
4 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം