സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ആദ്യപടി

Schoolwiki സംരംഭത്തിൽ നിന്ന്
ആദ്യപടി

ശുചിത്വം ജീവിതത്തിലെ ഒരു പ്രധാന ഗുണമാണ്. ശുചിത്വം എന്നാൽ ശുദ്ധിയുള്ള അവസ്ഥ എന്നാണ് അർത്ഥം. ആരോഗ്യമുള്ള ജീവിതത്തിന്റെ ആദ്യപടിയാണ് ശുചിത്വം. രോഗപ്രതിരോധം ശുചിത്വത്തിന്റെ മറ്റൊരു വശമാണ്. ശുചിത്വം പാലിക്കുക എന്നാൽ സ്വയം വൃത്തിയായി സൂക്ഷിക്കുക എന്നു മാത്രമല്ല അർത്ഥമാക്കുന്നത്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാനും നമുക്ക് കടമയുണ്ട്. നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സൂക്ഷിക്കാൻ ഈ ശീലം നമ്മെ സഹായിക്കുന്നു. ശുചിത്വം എന്നത് ഒരു വ്യക്തിയുടെ മേൽ നിർബന്ധിച്ച് ഏൽപ്പിക്കേണ്ട ഒന്നല്ല ,മറിച്ച് അത് കൃത്യമായി പരിശീലിപ്പിക്കുകയും ജീവിതശൈലി ആക്കണം. രോഗങ്ങളെയും മറ്റ് പകർച്ചവ്യാധികളെയും തടയാൻ ഈ ശീലം നമ്മെ സഹായിക്കുന്നു. വ്യക്തികളും സമൂഹവും ശുചിത്വം പാലിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുവാനും പ്രകൃതിയെ കാത്തുസൂക്ഷിക്കുവാനും നമുക്ക് സാധിക്കും. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ ഫലമായിട്ടാണ് നമ്മളിപ്പോൾ അനുഭവിക്കുന്ന ഈ മഹാമാരി. ലോകമെമ്പാടും പരക്കുന്ന കൊറോണ എന്ന ഭീതിയെ ചെറുക്കാനായി ലോകമൊട്ടാകെയുള്ള ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ഈ മഹാദുരന്തത്തെ ശക്തമായി പ്രതിരോധിച്ച് അതിജീവിക്കണം .നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെല്ലാം മനുഷ്യൻ പ്രകൃതിയോട് ചെയ്ത ദ്രോഹത്തി ന്റെ പ്രതിഫലമായി പ്രകൃതിതന്നെ അവന്‌ നല്കിയതാണ്‌. ഇപ്പോഴെങ്കിലും ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ മനുഷ്യന്‌ സാധിക്കട്ടെ.

ആന്റോ റ്റോമി
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം