സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അവശേഷിക്കണമെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
അവശേഷിക്കണമെങ്കിൽ

ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും നമുക്ക് ലഭിക്കണമെങ്കിൽ വനങ്ങൾ ആവശ്യമാണ്. അതുകൊണ്ട് വനസംരക്ഷണം ഓരോ മനുഷ്യന്റെയും ക൪ത്തവ്യമാണ്. എന്നാൽ മനുഷ്യ൯ യാതൊരു ദയയുമില്ലാതെ വനങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പല പ്രദേശങ്ങളിലും വനനശീകരണത്തിന്റെ ദോഷവശങ്ങൾ നമുക്ക് കാണാം. വനനശീകരണം മൂലമുണ്ടായ മണ്ണൊലിപ്പു കാരണം കേരളത്തിലെ മിക്ക അണക്കെട്ടുകളും നികന്നുതുടങ്ങി. കാലം തെറ്റി വരുന്ന കാലവ൪ഷം നമ്മുടെ ക‍‍ൃഷി സമ്പ്രദായത്തെ ആകെ തകിടം മറിച്ചു. വനങ്ങളിലെ ജൈവവൈവിധ്യങ്ങൾ അപ്രത്യക്ഷമായി തുടങ്ങി. വനസംരക്ഷണത്തിന്റ പ്രാധാന്യം മനസിലാക്കികൊണ്ട് നിലവിലുള്ള വനം സംരക്ഷിക്കുന്നതിനൊപ്പം പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനുള്ള ശ്രമവും നടത്തേണ്ടതുണ്ട് . എങ്കിൽ മാത്രമേ ഈ ഭൂമിയിൽ ജീവനും ജീവികളുമൊക്കെ അവശേഷിക്കുകയൊള്ളൂ.

ആതിര കെ.ബി.
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം