സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/സുന്ദിരി കാക്കയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദിരി കാക്കയും ശുചിത്വവും


ഒരിടത്തു ഒരിടത്തു ഒരു കാക്ക ഉണ്ടായിരുന്നു .അതിന്റെ പേര് സുന്ദിരി കാക്ക എന്നായിരുന്നു .ആ നാട്ടിലെ ഉണ്ണികുട്ടന്റെ വീടിന്റെ പരിസരം ശുചിയാക്കിയിരുന്നത് സുന്ദരി കാക്കയായിരുന്നു . ഉണ്ണിക്കുട്ടന് സുന്ദരി കാക്കയെ വല്യ കാര്യമായിരുന്നു .എന്നാൽ അവന്റെ അച്ഛനും അമ്മക്കും സുന്ദരിയെ അത്ര ഇഷ്ടമായിരുന്നില്ല .എല്ലാ ദിവസവും ഉണ്ണിക്കുട്ടൻ സുന്ദരി കാക്കയെ കാ .....കാ ...എന്ന് വിളിച്ചിരുന്നു വരുത്തിയിരുന്നു കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ സുന്ദരി കാക്ക വല്ലാതെ അവശയായി കണ്ടു .ഉണ്ണിക്കുട്ടന്റെ വീട്ടിൽ വരാതായി .ഉണ്ണിക്കുട്ടന്റെ വീടിന്റെ പരിസരം മൊത്തം അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞു .ആഴ്ചകൾ കടന്നു പോയി .ഒരു ദിവസം സുന്ദിരി കാക്ക തിരിച്ചെത്തി .കൂടെ മറ്റൊരു കാക്കയെയും കൂടിയായിരുന്നു വരവ് .അവന്റെ പേര് ചോട്ടു എന്നായിരുന്നു .ഉണ്ണിക്കുട്ടന് സന്തോഷമായി .എന്നാൽ സുന്ദിരി കാക്കയുടെ ദീനത കണ്ടപ്പോൾ ഉണ്ണിക്കുട്ടന് സങ്കടം വന്നു . സുന്ദിരി കാക്ക കൂടെ വന്ന കാക്കയെ എന്തോകെയോ ചുമതലപ്പെടുത്തി പറന്നു അകന്നു.അടുത്ത ദിവസം മുതൽ സുന്ദിരി കാക്കയുടെ സുഹൃത്തു ഉണ്ണിക്കുട്ടന്റെ പരിസരം വൃത്തിയാക്കാൻ തുടങ്ങി .ഒരാഴ്ച കഴിഞ്ഞപ്പോൾ സുന്ദിരി കാക്ക ചത്ത് ഉണ്ണിക്കുട്ടന്റെ വീടിനു മുന്നിൽ വീണു .അപ്പോൾ ഉണ്ണിക്കുട്ടന്റെ അച്ഛനും അമ്മക്കും മനസിലായി തൻ മരിക്കുന്നതിന് മുൻപ് ചോട്ടു കാക്കയെ സുന്ദിരി കാക്ക പറഞ്ഞേല്പിച്ചതു് എന്താണ് എന്ന് .അവർക്കു വല്ലാത്ത സങ്കടം തോന്നി . ഗുണപാഠം -എല്ലാവരും ഭൂമിയുടെ അവകാശികൾ ആണ് .എല്ലാവരും ഭൂമിയിൽ തങ്ങളുടെ കടമ നിർവഹിക്കുന്നു


ഏബൽ നോയൽ
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ