സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശ്രദ്ധയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രദ്ധയും ശുചിത്വവും

വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഒന്നോ രണ്ടോ ആളുകളുടെ അശ്രദ്ധ ഒരു നാടിനെ മുഴുവൻ മോശം അവസ്ഥയിലേയ്ക്ക് തള്ളീവിടും എന്നതിന് ഉദാഹരണമായി നമ്മുടെ കേരളത്തെ നമുക്ക് ചൂണ്ടിക്കാണിക്കാം. ഇന്നുനമ്മൾ അനുഭവിക്കുന്ന ദുരിതം വളരെ വലുതാണ്. കൊവിഡ് -19 എന്ന രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേയ്ക്ക് പടരുന്നു. മനുഷ്യ ജീവനെ കവർന്നെടുക്കുന്നു. എല്ലാവിധത്തിലുള്ള പകർച്ചവ്യാധികളും ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നതിനുള്ള കാരണം നമ്മുടെ ശുചിത്വമില്ലായ്മയും അശ്രദ്ധയും മൂലമാണ്. നമുക്കെല്ലാവർക്കും ശ്രദ്ധയോടെ ശുചിത്വം പാലിച്ച് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാം

ആരാധ്യ സന്ദീപ്
1 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം