സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്


ശുചിത്വം മഹത്വം

ശുചിത്വമുള്ളവരായ് വളരാം കൂട്ടരേ
രോഗങ്ങൾ തടയാം നമുക്കൊന്നായ്
എന്നും രാവിലെ പ്രഭാത കർമ്മങ്ങൾ
നമുക്ക് നിറവേറ്റിടാം കൃത്യമായ്

ഭക്ഷണത്തിനു മുൻപും പിൻപും
കൈകൾ വൃത്തിയായ് ക ഴുകിടാം
കളികൾക്കു ശേഷവും പുറത്തുപോയീടുമ്പോഴും
കൈകൾ കഴുകി വീട്ടിൽ കയറാം

രാവിലേം വൈകീട്ടും കുളിച്ചീടാം
ശുചിത്വമുള്ളവരായ് വളർന്നീടാം
നഖങ്ങൾ വെട്ടി വൃത്തിയാക്കാം
മുഷിയാത്ത വസ്ത്രം ധരിച്ചീടാം

പാദരക്ഷകൾ പാദത്തെ രക്ഷിക്കും
കഴുകിയ കൈകൾ രോഗം വരാതെയും സംരക്ഷിക്കും
നല്ല ശുചിത്വം നമ്മെ രക്ഷിക്കും
നല്ല ശുചിത്വം ആരോഗ്യം തരും

വീടും പരിസരവും ശുചിയാക്കീടാം
രോഗാണുക്കളെയകറ്റീടാം
കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കീടാം
കൊതുകിൻ കേന്ദ്രങ്ങൾ നശിപ്പിക്കാം

ശുചിത്വപ്രവർത്തനങ്ങളിൽ പങ്കുകൊള്ളാം
നമ്മുടെ നാടിനെ രക്ഷിച്ചീടാം
പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കാം
ശുചിത്വം മഹത്വമെന്നോർത്തീടാം

എയ്ഞ്ചലീന മാർട്ടിൻ
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത