സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്


പ്രതിരോധിക്കാം ഒന്നായ്

എങ്ങും നിശബ്ദത
ആളൊഴിഞ്ഞ വീഥികൾ
തേങ്ങലുകൾ കേൾക്കുന്നു
ആർത്തനാദമായ് ഉയരുന്നു
മർത്യൻ തൻ കർമ്മഫലം
വിഷമയമാക്കുന്നു ഭൂമിയെ
രോഗവും മരണവുമെല്ലാം
അതിൻ ഫലമായ് വന്നിടുന്നു
മാലിന്യവിമുക്തമാക്കിടേണം ഭൂമി
മാലിന്യവിമുക്തമാക്കിടേണം വീടുകൾ
പാലിച്ചീടാം വ്യക്തി ശുചിത്വം
ഒപ്പം സാമൂഹിക അകലം കാക്കാം
ഒഴിവാക്കീടാം പ്ലാസ്റ്റിക് മാലിന്യങ്ങൾ
വലിച്ചെറിയാതിരിക്കാം അവശിഷ്ടങ്ങൾ
സംരക്ഷിക്കാം നമുക്ക് പ്രകൃതിയെ
രോഗങ്ങളോട് വിടപറഞ്ഞീടാം

അലൻ സുനിൽ
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത