സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധശേഷി

രോഗങ്ങളിൽനിന്നും പകർച്ച വ്യാധികളിൽ നിന്നും നമ്മുടെ ശരീരത്തെ ഒരു പരിധിവരെ സംരക്ഷിക്കുന്നത് നമ്മുടെ പ്രതിരോധ ശേഷിയാണ്‌. ബാക്റ്റീരിയ, വൈറസ് മുതലായ സൂക്ഷ്മജീവികളുടെ ദോഷകരമായ പ്രവർത്തനത്തിനെതിരെ പ്രതികരിക്കുവാനുള്ള നമ്മുടെ ശരീരത്തിന്റെ കഴിവാണ്‌ പ്രതിരോധ ശേഷി. ശരീരത്തിന്റെ ആരോഗ്യത്തേയും സാധാരണ പ്രവർത്തനങ്ങളേയും സംരക്ഷിക്കുക എന്നത് പ്രതിരോധ ശേഷിയുടെ പ്രധാന കടമയാണ്‌. ഇത് പാരമ്പര്യമായും അല്ലാതെയും നമുക്ക് ലഭുക്കുന്നുണ്ട്. കൃത്യമായ ആഹാര - വ്യായാമ ശീലങ്ങളിലൂടെയും പ്രതിരോധ ശേഷി നേടിയെടുക്കുവാനാവും. വൈറ്റമിനുകൾ ധാരാളം അടങ്ങിയ ആഹാരം ശീലമാക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം. പ്രതിരോധശേഷിയുള്ള ശരീരം രോഗത്തെ ചെറുത്തുനിർത്തും.

ഇന്നത്തെ തലമുറയുടെ ആഹാര ശീലവും ഫാസ്റ്റ് ഫുഡ് സംസ്കാരവും അവരുടെ രോഗപ്രതിരോധശക്തിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് ബേബി ഫുഡും റെഡിമെയ്ഡ് ഉത്പന്നങ്ങളും നൾ-കുന്നതുവഴി ചെറുപ്പത്തിൽ തന്നെ അവർ രോഗികളായി ത്തീരുന്നു. ആയതുകൊണ്ട് പുതിയതലമുറയ്ക്ക് രോഗപ്രതിരോധശേഷിയും അത് നേടിയെടുക്കുവാൻ ശീലമാക്കേണ്ട ആഹാരരീതിയും വ്യായാമമുറകളേയും പറ്റി മനസ്സിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്‌. ആരോഗ്യമുള്ള തലമുറയാണ്‌ രാജ്യത്തിന്റെ ശക്തി. പരിസരശുചിത്വവും വ്യക്തിശുചിത്വവും കൃത്യമായ ആഹാരശീലങ്ങ്ലും വഴി പുതിയ പ്രതിരോധ ശക്തിയുള്ള തലമുറയെ നമുക്ക് വാർത്തെടുക്കാം



അലക്സ് ജോർജ്ജ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം