സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്


പ്രകൃതി ഭംഗി

പരിശുദ്ധി നിറഞ്ഞുനിൽക്കുന്നൊരെൻ
പച്ചപ്പട്ടണിഞ്ഞ പ്രകൃതി
കളകള നാദത്തിൽ ഒഴുകും പുഴയും
കുളിരേകും ചോലയും തെളിനീരേകും അരുവിയും
ഛിൽ ഛിൽ ചിലയ്ക്കും അണ്ണാറക്കണ്ണനും
കലപിലകൂട്ടും കുഞ്ഞിക്കിളികളും
പൊൻകതിരണിഞ്ഞപാടവും
പൂമ്പാറ്റയും കുഞ്ഞാറ്റകുരുവികളും
മലനിരയും വൃക്ഷലതാദികളും
പ്രകൃതീ നീയെത്ര സുന്ദരി തന്നെ
മനോഹരിയായീടും ഈ പ്രകൃതിയെനിങ്ങൾ
മലിനമാക്കരുതേ നശിപ്പിച്ചീടല്ലേ

മെബിൻ ജോസ് ബേബി
4 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത