സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ദൂരെയകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
ദൂരെയകറ്റാം

കൊറോണാക്കാലത്തെ അതിജീവിക്കാൻ സകലവിധ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ് ലോലൻ ചേട്ടനും ലളിത ചേച്ചിയും. രണ്ടുപേരും നാട്ടിൻ പുറത്തുകാരാണ് എങ്കിലും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് അവർ വീട് മുഴുവനും വൃത്തിയാക്കുകയും കൊറോണ വ്യാപനത്തിനെതിരെ എല്ലാവിധ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടുമിരിക്കുകയാണ്. അപ്പോളാണ് അവരുടെ കുടുംബസുഹൃത്തായ ബിനുവിന്റെ വരവ്. ബിനു മാസ്ക് ധരിച്ചിട്ടില്ല. ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നുമില്ല എന്ന രീതിയായിരുന്നു. ലളിത ചേച്ചി ബിനു വന്നപ്പോൾ തന്നെ കൈയ്യും മുഖവും കഴുകിയതിനുശേഷം മാത്രം വീടിനുള്ളിൽ കയറാവൂ എന്ന് സ്നേഹത്തോടെ പറയുകയും സോപ്പും വെള്ളവും വീടിനുവെളിയിൽ തയ്യാറാക്കി വച്ചിരിക്കുന്നത് കാണിച്ചുകൊടുക്കുകയും ചെയ്തു. മാസ്ക് ധരിക്കേണ്ടതിന്റെയും എപ്പോഴും വൃത്തിയായിരിക്കേണ്ടതിന്റേയും പ്രാധാന്യം അവർ ബിനുവിന് പറഞ്ഞു കൊടുത്ത് മനസ്സിലാക്കി. വീട്ടിൽ തിരിച്ചെത്തിയ ബിനു ഒരു പുതിയ മനുഷ്യൻ ആയിരുന്നു. അവനും വീടിനുമുമ്പിൽ കൈകഴുകാനുള്ള സൗകര്യമൊരുക്കി. കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് സുഹൃത്തുക്കൾക്കെല്ലാം അറിവുനൽകുകയും ചെയ്തു.

നമുക്കും കൊറോണാ എന്ന ഭീകരനെ നേരിടാം വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നിവ ഉത്തരവാദിത്വത്തോടെ പാലിക്കാം. അങ്ങനെ നല്ല ഒരു നാളേയ്ക്കായ് നമുക്ക് പെരുമാറാം.

ജായ്ക്ക് ബിനോയ്
4സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം