സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഒന്നുചേരാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നുചേരാം

ആരോഗ്യമുള്ള ജീവിതത്തിന് ഏറ്റവും അനിവാര്യമാണ് ശുചിത്വം. വ്യക്തിശുചിത്വവും കുടുംബശുചിത്വവും പാലിക്കുന്ന നമ്മൾ പരിസരശുചിത്വത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. പകർച്ചവ്യാധികൾ വിടാതെ പിടിമുറുക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. പരിസരശുചിത്വവും വ്യക്തിശുചിത്വവും ഇല്ലാതെ വരുമ്പോൾ ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്നു. ഡെങ്കിപ്പനി, കോളറ, വയറിളക്കം ഛർദ്ദി തുടങ്ങിയ രോഗങ്ങൾ നമ്മെ തേടിവരുന്നു. ഈ പകർച്ചവ്യാധികൾ തടയുന്നതിനുള്ള വഴി മാലിന്യ വ്യാപനം തടയുക എന്നതാണ്. വീടുകൾ, ഗ്രൗണ്ട്, പരിസരങ്ങൾ, വിദ്യാലയങ്ങൾ, ഓഫീസ് സ്ഥാപങ്ങൾ, മാർക്കറ്റ്, നിരത്തുകൾ, ജലാശയങ്ങൾ എന്നിവ വൃത്തിയുള്ളതാക്കിമാറ്റുക എന്നത് നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൽ തരം തിരിച്ച് അതാതുബിന്നുകളിൽ നിക്ഷേപിക്കുന്നതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഈ യാദാർത്ഥ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്ന പുതിയൊരു ശുചിത്വസംസ്കാരം ഉടലെടുക്കണം. സ്കൂളുകളിൽ മാത്രമല്ല, പൊതുജനങ്ങൾക്കിടയിലും ശക്തമായ പ്രചരണങ്ങൾ നടത്തുന്നതിനും നാം ഓരോരുത്തരും തയ്യാറാവണം. നാടിന്റെ മാലിന്യം തുടച്ചുനീക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ് എന്ന ബോധ്യത്തോടെ കൂട്ടുകാരേ നമുക്കൊന്നുചേരാം.

ജിബിൻ ജെയിംസ്
1 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം