സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ കേരളം


എന്റെ കേരളം

എന്റെ കേരളം എത്ര സുന്ദരം
മലകളും പുഴകളും നിറഞ്ഞനാട്
അരുവികൾ കളകളമൊഴുകുന്ന നാട്
കിളികൾ ഈണത്തിൽ പാടുന്നനാട്
പല പല വർണ്ണങ്ങൾ നിറഞ്ഞനാട്
മനോഹരമായ നാട് എന്റെ കേരളം
ഹരിതനിരകൾ നിറഞ്ഞ നാട്
പൂവുകൾ വിടർന്ന് നിൽക്കും നാട്
പൂമ്പാറ്റകൾ തേൻ നുകരും നാട്
ഇലകളിൽ തട്ടി കാറ്റുവീശുന്നു
സസ്യലതാദികൾ പൂത്തുനിൽക്കുന്നു
പ്രകൃതിരമണീയമാണെൻനാട്
വൃക്ഷങ്ങൾ തണൽ നൽകുന്നു
മനുഷ്യർക്കുണർവ്വ് പകരുന്നു
ഈ ഭൂമിയെ പരിപാലിച്ചീടുവാൻ
മനുഷ്യർ നമുക്കു കഴിയട്ടെ
പ്രകൃതി നശിച്ചാൽ ആരോഗ്യം നശിക്കും
ശുചിത്വമില്ലായ്മ നാശം വിതയ്ക്കും
എന്റെ ആരോഗ്യം എന്റെ ഭൂമിയിൽ
കണികണ്ടുനരുന്ന ഭൂമിയെ എന്നെന്നും
കരുതിടാം നമ്മുടെ ദൈവമായി
സമത്വസുന്ദരമാണെൻകേരളം

ആരാധ്യ സന്ദീപ്
1സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത