സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അതിജീവിച്ചിടാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിച്ചിടാം

പലപല രോഗങ്ങളും നാം അതിജീവിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ നാം കോവിഡ് -19 എന്ന മാരക രോഗത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നാം ചില മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. വ്യക്തിശുചിത്വം, പരിസര ശുചിത്വം, എന്നിവ പാലിക്കുക, അത്യാവശ്യമായ പൊതുസ്ഥലങ്ങളിൽ പോയി വരുമ്പോൾ ശരീരം ശുചിയാക്കിയതിനുശേഷം മാത്രം വീടിനുള്ളിൽ കയറുക, മാസ്ക് ധരിക്കുക, അനാവശ്യമായ യാത്രകൾ ഒഴിവാക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതിനാവശ്യമായ ഭക്ഷണ ക്രമീകരണങ്ങൾ നടത്തുക ഇങ്ങനെയുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ നാടിനേയും നമ്മുടെ വേണ്ടപ്പെട്ടവരേയും നമ്മളെത്തന്നെയും ഈ കോവിഡ് -19 എന്ന മാരക വൈറസിൽ നിന്നും രക്ഷിക്കാം

കൃഷ്ണ സുജിത്ത്
4 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം