സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കൊറോണ എന്ന അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന അതിഥി

ഒരു പിടി കുഞ്ഞു സ്വപ്നങ്ങൾ
നെയ്തു ഞങ്ങൾ കാത്തിരുന്നൊരു
മധ്യവേനലവധിയെ തല്ലിതകർത്ത്
വുഹാനിൽ നിന്ന് കടന്നുവന്നൊരു കൊറോണയെ
അറിയുന്നുവോ നീ തകർത്തത്
ഞങ്ങൾതൻ ഉല്ലാസവേളകളെക്കാൾ
‍‍ഞങ്ങൾതൻ ജീവനും ജീവൻെറ
ജീവനുമായ കൂടെപ്പിറപ്പുകളെയാണെന്ന്

ഞങ്ങൾക്ക് കളിയില്ല, ചിരിയില്ല
ചിന്തയിലെരിയുന്ന ഒരുപിടി നോവുമാത്രം.
ഉണ്ണുവാനുടുക്കുവാനില്ലാതലയുന്ന സോദരർ-
തൻ ദീനരോദനം മാത്രം.
എന്നു നീ തിരികെ നൽകീടുമാ
കളിചിരികൾതൻ സുന്ദരനാളുകൾ.

അന്ന ഐവിൻ
6C സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത