സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വ ശീലം കുട്ടികളിൽ
ശുചിത്വ ശീലം കുട്ടികളിൽ ശുചിത്വ ശീലം കുട്ടികളിൽ, ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം തന്നെയാണിത്. ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞു കിടക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ ശരീരത്തിന്റെ ഭാഗമാകുന്നു അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത്. ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിലെ ഭാഗമാക്കിയ തീരും. ചെറുപ്പംതൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരായി ഇരിക്കണം .ചെറുപ്പകാലം തൊട്ടേ ഉള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം എന്നാണല്ലോ ചെല്ല് തന്നെ. അതുകൊണ്ടുതന്നെ ചെറുപ്പംതൊട്ടേ ശുചിത്വം ഉള്ളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകിട്ടും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, മുടി മുറിക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക ,അലക്കിത്തേച്ച വസ്ത്രം ധരിക്കുക, ഇതൊക്കെ വ്യക്തിത്വത്തിന് ഭാഗമാകുന്നു.. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മലിനജലം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക,ആവശ്യമില്ലാതെ വളരുന്ന കാടുകൾ വെട്ടി തളിർ പ്പിക്കുക, ഇങ്ങനെ നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം. നമുക്ക് വ്യക്തിത്വം ഉള്ളവരായി വളരാം .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം