സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വം തന്നെ സർവ്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം തന്നെ സർവ്വം

ശുചിത്വശീലം പാലിക്കാം
ആരോഗ്യമോടെ വളരാനായ്
വ്യക്തിശുചിത്വം ശീലിക്കാം
എന്നും ശുചിയായ് ജീവിക്കാം

കൈകാലുകളും ശരീരവും
എല്ലായ്പ്പോഴും ശുചിയായ്
സൂക്ഷിക്കാൻ നാം സ്വയമായി
ശ്രദ്ധിക്കേണം മടിക്കാതെ

വൃത്തിയുള്ള വസ്ത്രങ്ങൾ
നിത്യവും ധരിക്കേണം
ഭക്ഷണത്തിന് മുൻപും പിൻപും
കൈകൾ നന്നായ് കഴുകേണം

വീടും വീട്ടു പരിസരവും
വൃത്തിയാക്കാൻ ശ്രദ്ധിക്കാം
കീടാണുക്കൾ പെരുകീടാൻ
അവസരമൊട്ടും നൽകരുതേ

വ്യക്തിശുചിത്വം കൂടാതെ
ആരോഗ്യം നേടില്ല
പരിസര ശുചിത്വമില്ലാതെ
ജീവിക്കാനും കഴിയില്ല

വളർത്താം ശുചിത്വശീലങ്ങൾ
ഭൂമിയിൽ നന്നായ് ജീവിക്കാൻ
ഇനിയും ഭൂമിയെ നിലനിർത്താൻ
ശുചിത്വമില്ലാതാവില്ല!

സൈന വിൽഫ്രഡ്
2 D സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത