സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/വില്ലനെ തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലനെ തുരത്തീടാം

എന്റെ സ്വന്തം നാട്
ഇന്ത്യ എന്ന നാട്
ലോകർക്കെല്ലാം മാതൃകയാകും
എന്റെ സ്വന്തം നാട്

നാടിൻ മഹിമ തകർക്കാൻ
കൊറോണയെന്നൊരു വില്ലൻ
വന്നൂ നമ്മുടെ നാട്ടിൽ
നമ്മളെ ഭീതിയിലാക്കാൻ

ഒറ്റക്കെട്ടായ് പൊരുതാം
ശുചിത്വം ശീലമാക്കാം
സുരക്ഷയെ മാത്രം കരുതി
വീട്ടിലിരിക്കാം പൊരുതാം

ജാതിയില്ല മതവും
ഒറ്റക്കെട്ടായി നിൽക്കാം
കൊറോണയെ തുരത്താം
വിജയം ഒന്നായ് നേടാം

നല്ലൊരു നാളേക്കായി
വ്യക്തി ശുചിത്വം നേടാം
ശുചിത്വ സുന്ദര ഭൂവിൽ
നമ്മുടെ ജീവൻ വിളങ്ങും

മുഹമ്മദ് ആസിഫ്.എസ്
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത