സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഭൂമി എന്ന ഗ്രഹം ,എന്റെ സ്വന്തം ഗൃഹം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി എന്ന ഗ്രഹം ,എന്റെ സ്വന്തം ഗൃഹം

ഭൂമി എന്നൊരു ഗ്രഹമുണ്ട്
മാനം എന്നൊരു കുടയുണ്ട്
തണുത്തു വീശും കാറ്റുണ്ട്
കടലിൽ ചേരും പുഴയുണ്ട്

പൂക്കളുണ്ട് പൂമ്പാറ്റകളും
തണലേകാൻ പലമരങ്ങളും
ഭൂമി നമ്മുടെ ഗ്രഹമാണ്
സുന്ദരമായൊരു വീടാണ്

കരുതാം ഭൂമിയെ നാളേക്കായ്
പല പല തലമുറകൾക്കായ്
സ്വന്തം ഗൃഹമായ് കാത്തീടാം
നൻമകൾ മാത്രം ചെയ്തീടാം

രെപിത.ആർ
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത