സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.
2018 - 2019 അധ്യയന വർഷത്തിലാണ് സെൻ്റ് റാഫേൽസ് എച്ച്എസ്എസ് എഴുപുന്ന സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിക്കുന്നത്.
Little kites തുടങ്ങിയ വർഷം 2018
- First batch 24 students
- Second batch 28
- Third batch 26
- Fourth batch 40
- Little kites ലെ 2 കുട്ടികൾക്ക് animation & scartch ഇൽ 1st A grade കിട്ടിയിട്ടുണ്ട്
- സ്കൂളിലെ IT യുമായി ബന്ധപെട്ട് മാതാപിതാക്കൾക്ക് IT വിജ്ഞാക്ലാസുകൾ നടത്തി. കുട്ടികൾക്ക് internet യുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസ്സുകൾ നടത്തി