സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

സ്കൂൾ വർഷാരംഭത്തിൽ തന്നെ ഓരോ ക്ലാസിലെയും പ്രതിനിധികളെ ചേർത്ത് ഇംഗ്ലീഷ് ക്ലബ് രൂപം നല്കുന്നു. സ്കൂളിലെ വിവിധ പ്രവർത്തണങ്ങൾ, ദിനാചാരണങ്ങൾ എന്നിവ ഇംഗ്ലീഷ് ക്ലബ് ഏറ്റെടുത്ത് നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ നടത്തപ്പെടുന്നു. പഠപുസ്തകങ്ങളിലെ വിവിധ ഭാഗങ്ങൾ മറ്റ് കുട്ടികൾക്ക് മനസിലാകുന്നതിനു ക്ലബ് അംഗങ്ങൾ സഹായിക്കുന്നു ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനും കുട്ടികൾ പരിശീലനം നല്കുന്നു. ക്ലാസ് മാഗസിനുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്ററുകൾ എന്നിവയും ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

മലയാളം ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യവേദിയോടൊപ്പം തന്നെ ചേർന്ന് മലയാളം ക്ലബും പ്രവർത്തിച്ച് വരുന്നു. കുട്ടികളിലെ സർഗ്ഗ ശേഷികൾ മെച്ചപ്പെടുത്തുവാനുള്ള വിവിധ പ്രവർത്തനനങ്ങൾ ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. മലയാളം അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നതും ഓണാഘോഷം, വായനാദിനാചാരണം തുടങ്ങി നിരവധി പ്രവർത്തനനങ്ങൾ ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്നു.