സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ് വിദ്യാർഥികൾ

2020 മുതൽ ജൂനിയർ റെഡ് ക്രോസിൻ്റെ രണ്ട് വിങ് ആണ് സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. ആരോഗ്യം, സേവനം, സൗഹൃദം എന്നതാണ് ജെ.ആർ.സി -യുടെ മുദ്രാവാക്യം. സാമൂഹ്യസേവനം എന്ന പ്രധാന ലക്ഷ്യത്തിലൂന്നിയാണ് ജെ.ആർ.സി പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം സി- ലെവൽ പരീക്ഷയെഴുതി ആൻമരിയ ഐബി സ്കൂളിലെ ആദ്യ C ലെവൽ വിദ്യാർത്ഥിയായി ഉന്നത വിജയം നേടി. ഒമ്പതാം ക്ലാസിൽ നിന്നും 13 വിദ്യാർഥികളും എട്ടാം ക്ലാസിൽ നിന്നും 21 കുട്ടികളും ഇപ്പോൾ ജെ.ആർ.സി അംഗങ്ങളായുണ്ട്. കൂടാതെ യു.പി വിഭാഗത്തിൽ നിന്നും 15 കുട്ടികളും ജെ.ആർ.സി -യിൽ പ്രവർത്തിക്കുന്നു.