സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴി

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാൾവഴി

ആഘോഷങ്ങളില്ലാത്ത വിഷു, ഈസ്റ്റർ ദിവസങ്ങൾ വന്നെത്തിയിരിക്കുന്നു. നമ്മുടെ രാജ്യവും ലോകമൊന്നടങ്കവും ഭീതിയിലാണ്ട ദിവസങ്ങൾ. Corona എന്ന കുഞ്ഞൻ വൈറസിനുമുമ്പിൽ, ലോകത്തെ വിറപ്പിച്ച വമ്പൻ ശക്തികൾപോലും പതറിപ്പോയി. ഈ സമയത്ത് സ്വന്തം വീടും നാടും മറന്ന് ഈ മഹാമാരിയിൽനിന്ന് നമ്മെ രക്ഷിക്കാൻ കർമ്മരംഗത്ത് വിശ്രമമില്ലാതെ പ്രവ‍ർത്തിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ആരോഗ്യപ്രവർത്തകരും നിയമപാലകരും. അവരോടുള്ള ആത്മാർത്ഥമായ നന്ദി നമ്മുടെ ഉള്ളിൽ എന്നുമുണ്ടാവണം. ചെറിയ ഒരു നോട്ടപ്പിശകുകൊണ്ടുപോലും രോഗം പടരാവുന്ന ഈ സാഹചര്യത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നതിലല്ല, നമ്മൾ ചെയ്യാനിരുന്ന പല കാര്യങ്ങളും ചെയ്യാതിരുന്നതിലൂടെയാണ് ഒരു പരിധിവരെ ഈ രോഗത്തെ പിടിച്ചുനി‍ർത്തിയത്

നമ്മുടെ ഉള്ളിലെ നന്മ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ് നമ്മുടെ സമൂഹഅടുക്കളകളും സന്നദ്ധസംഘടനകളും. ഈ സ്ഥിതിയിൽ ഇന്ത്യയിലുള്ള മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണ് കേരളം

ഈ നിയന്ത്രണങ്ങളുടെ സമയത്ത് നമുക്ക് പ്രകൃതിയെ അടുത്തറിയാനുള്ള ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. നമ്മുടെ ചുറ്റുപാടുകളിൽനിന്നു ലഭിക്കുന്ന വിഭവങ്ങളെ ഉപയോഗിക്കുവാനും , നാം ഇന്നുവരെ കാണാനും അറിയുവാനും ശ്രമിക്കാത്ത നമ്മുടെ പുരയിടത്തിലെ പൂക്കളേയും ചെടികളേയുെം ശലഭങ്ങളേയും ഒക്കെ നമുക്ക് ആസ്വദിക്കാം. മലീനമാകാത്ത വായു നമുക്ക് ശ്വസിക്കാം. അങ്ങനെ നമുക്ക് ഈ കുഞ്ഞൻ വൈറസിനേയും അതിജീവിക്കാം. സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ നമുക്കായി തുറന്നു കിട്ടുമ്പോൾ ലോകമെമ്പാടും മുറികളിൽ അടയ്ക്കപ്പെട്ട നമ്മുടെ സഹോദരങ്ങളേ നമുക്ക് ഓർക്കാം

റിച്ചാർ‍ഡ് ചെറിയാൻ ചെറുകര
6 എ സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം