സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

അറിവിന്റെ നിധികൾ ആണ് ഗ്രന്ഥങ്ങൾ. അവ സൂക്ഷിക്കുന്ന സ്ഥലമാണ് ഗ്രന്ഥശാലകൾ.പുസ്തകങ്ങൾ സംഭരിച്ച് സംരക്ഷിക്കുന്ന ഗ്രന്ഥശാലകളുടെ പ്രാധാന്യം പറഞ്ഞാൽ തീരാത്തതാണ്. ഓരോ വ്യക്തിയും വളയാതെ വളർന്നു വിളയണമെങ്കിൽ, അതായത് വ്യക്തിത്വം പാകം ആകണമെങ്കിൽ വായിക്കണം എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പറയുന്നത്. വായിക്കുവാൻ നല്ല ലൈബ്രറികൾ വേണം. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലും ലൈബ്രറി പ്രവർത്തിക്കുന്നത്.യുപി ,ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാ ഡിവിഷനുകളിലും ജൂൺ ,ജൂലൈ മാസത്തിൽ തന്നെ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു വിതരണം ചെയ്തു പുസ്തകങ്ങൾ വായിച്ച് കുട്ടികൾ വായന കുറിപ്പുകൾ തയ്യാറാക്കി. കൊടുത്ത പുസ്തകങ്ങൾ കൈമാറി വായിച്ചു. അതോടൊപ്പം തങ്ങളുടെ ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഓരോരുത്തരും പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനുവേണ്ടി മികച്ച വായന കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി വരുന്നു.