സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/എന്തേ ഇങ്ങനെ -മറക്കല്ലേ ഓർത്തീടണേ

Schoolwiki സംരംഭത്തിൽ നിന്ന്
എന്തേ ഇങ്ങനെ -മറക്കല്ലേ ഓർത്തീടണേ


         മരങ്ങളും പൂക്കളും
    ചേരുന്നതല്ലേ
മാമങ്ക പൊരുൾ നീക്കി
മഹത്വമണിയിച്ചവൾ

           ആ അമ്മതൻ ഹൃദയമാം
തട്ടിൽ നമ്മെ പൊതിഞ്ഞീടുന്നു.
പരിസ്ഥിതിയാം മാതൃത്വത്തെ
കാണാതെ നാം വാണിടുന്നു

     സസ്യശാമളകോമളധാരയാം
അമ്മേ, നിനക്കു വന്ദനം
സുന്ദരസന്ധ്യകളഞ്ജ നമെഴുതിയ
പച്ചപ്പിതെത്ര മനോഹരം

       മറന്നിടല്ലേ ഓർത്തീടണേ
ഈ അമ്മയെ

വേദനിപ്പിക്കല്ലേ ഇനിയും
കരൾകക്കും ഓർമ്മ കൊടുത്ത് !
 

ബെറ്റി തോമസ്
9 C സെൻറ് മേരീസ് സി. ജി. എച്ച്. എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത