സെന്റ് മേരീസ് യു പി എസ് കാരിച്ചാൽ/അക്ഷരവൃക്ഷം/ഒരുമയോടെ കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ കൊറോണയെ തുരത്താം

           
                                                                                                                                                                                                                                                                                                     ഒരുമയോടെ കൊറോണയെ തുരത്താം

        
പോരാടുവാൻ നേരമായിന്നു കൂട്ടരെ പ്രതിരോധ മാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കി ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാമകന്നിരുന്നാലും പരിദ്രമിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ലാ ഒരു ജനതയെ തന്നെയല്ലേ
ആരോഗ്യ രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം ഈ ലോകനന്മക്കു വേണ്ടി.

സിന്ദൂര എസ്
6 സെന്റ് മേരീസ് യൂ പീ സ്കൂൾ കാരിച്ചാൽ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത