സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ ഈ ലോക നന്മയ്ക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ലോക നന്മയ്ക്കു വേണ്ടി     

പോരാടുവാൻ നേരമായിന്നു കൂട്ടരേ
 പ്രതിരോധ മാർഗ്ഗത്തിലൂടെ..
 കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിന്നലയടികളിൽ - നിന്നു മുക്തി നേടാം
 ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം
 അൽപകാലം നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട പിണങ്ങിടേണ്ട
 പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക
 നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല. ഒരു ജനതയെത്തന്നെയല്ലേ?......
 ആരോഗ്യ രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
 പാലിച്ചിടാം മടിക്കാതെ
 ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ -
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം -
ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കു വേണ്ടി.......


ആദില കെ എസ്
9 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത