സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വെള്ളയുടുപ്പിട്ടമാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളയുടുപ്പിട്ടമാലാഖമാർ

ത്യാഗം എന്ന ശക്തി കൊണ്ടും.....
സ്നേഹം എന്ന ഔഷധം കൊണ്ടും....
ലോകത്തിന് മുന്നിൽ താണ്ഡവമാടുന്ന
രോഗത്തെ തളയ്ക്കുന്ന
ആശുപത്രിക്കുള്ളിലെ വെള്ളയുടുപ്പിട്ട മാലാഖമാർ......

സ്വജീവൻവെടിഞ്ഞും
ജനജീവനെ രക്ഷിക്കാൻ.......
ആഞ്ഞുപടവെട്ടുന്ന.....
ആരുമറിയാതെപോകുന്ന.....
ആശുപത്രിക്കുള്ളിലെ മാലാഖമാർ...

യുദ്ധത്തിനപ്പുറം ജീവനുകളെ രക്ഷിച്ച
ഫ്ലോറൻസ് നൈറ്റിംഗേളിൽ തുടങ്ങി......
നിപ്പയെ തോല്പിക്കാൻ പ്രാണൻ വെടിഞ്ഞ ലിനിയും തുടർന്നും...
ഇന്നും കോറോണയെ കീഴടക്കാനായി
ജീവൻ പണയത്തിലാക്കിയ
ആശുപത്രിക്കുള്ളിലെ മാലാഖമാർ.....

തുടരുന്നു ഇവർതൻ
അനന്തസേവനം;
ലോകത്തെ രോഗത്തിൽ നിന്നും
മോക്ഷമാക്കാൻ....
തുടരുന്നു ജീവൻ തുടിക്കും ഹൃദയത്തെ രക്ഷിക്കാനുള്ള പടവെട്ട്‌......

പ്രണമിക്കുന്നു പ്രണാമമർപ്പിക്കുന്നു
ഓരായിരം പൂച്ചെണ്ടുകളോടെ....
നേരുന്നു ഞങ്ങൾതൻ പ്രാത്ഥനകൾ......
നേരുന്നു ഭാവുകങ്ങൾ നിങ്ങൾക്കായ്......

അർപ്പിക്കുന്നു ഞങ്ങൾ ഒരായിരം നന്ദികൾ........
ഒപ്പം കുമ്പിടുന്നു ലോകം സമക്ഷം
നിങ്ങൾ തൻ തിരുമുമ്പിൽ..........
 

ജോമോൾ സി ജെ
10 A സെന്റ് മേരീസ് ജി എച്ച് എസ് ചോവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത