സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം മഹാമാരിയെ      
പരിസ്ഥിതിയും, ശുചിത്വവും  രോഗപ്രതിരോധവും....        ഇന്നത്തെ നമ്മുടെ ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി അല്ലെങ്കിൽ മഹാമാരിയാണ് കൊറോണ വൈറസ് .ഈ സാഹചര്യത്തിൽ ഇതിനെ നാം ഭയക്കുക അല്ല മറിച്ച് പ്രതിരോധിക്കുകയാണ് വേണ്ടത്.ഈ രോഗം മൂലം ദിവസം പ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുകയും മരണനിരക്ക് ഉയരുകയും ആണ്. ഈ രോഗം വായു വഴിയും സാമൂഹിക ഇടപെടൽ മൂലവും ആണ്  പടരുന്നത്. ഇതുപോലുള്ള പല പ്രതിസന്ധികളെയും തരണം ചെയ്തവരാണ് നമ്മൾ. ഈ മഹമാരിയെയും നമുക്ക് പ്രതിരോധിക്കാo. ഈ രോഗം പടരുന്നത് പ്രധാനമായും വായുവിലൂടെയും സാമൂഹിക ഇടപെടലുകൾ മൂലവും ആണ്. ഇന്നത്തെ ഈ സാഹചര്യത്തിൽ ഈ രോഗം കൂടുതൽ പടരാതിരിക്കാൻ ആണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.അതിനായി നമ്മുക്ക് പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്യവും പാലിക്കേണ്ടത് ഉണ്ട്. കൊറോണ എന്ന മഹമാരിയെ നമ്മുക്ക് ഒന്നിച്ച് നിന്ന് അതിജീവിക്കാം.......................... പ്രതിരോധ മാർഗ്ഗങ്ങൾ :- * കൈകൾ നന്നായി വാഷ് ചെയ്യുക. * സാമൂഹിക അകലം പാലിക്കുക. * ഇടയ്ക്കിടെ സാനിറ്ററയ്സുകൾ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. * ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും, ടിഷ്യു അല്ലെങ്കിൽ തുവാല ഉപയോഗിച്ച് വായ, മൂക്ക്, എന്നിവ മറയ്ക്കുക. * പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക. * അനാവശ്യമായ ഹോസ്പിറ്റൽ കേസുകൾ ഒഴിവാക്കുക.* വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കുക. * ഇടയ്ക്കിടെ മൂക്ക്, വായ, കണ്ണ്, പോലുളള ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക .ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ഈ മഹാമാരിയെ നേരിടാം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ കരുത്തോടെ ഈ മഹാമാരിയെ നമ്മുക്ക് തോൽപ്പിക്കാം........................... നന്ദി.....


അക്ഷയ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം