സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്


പ്രതിരോധിക്കാം കൊറോണയെ     

ഇപ്പോൾ ലോകമെമ്പാടും കോവി‍ഡ് 19 എന്നപേരിലറിയപ്പെടുന്ന കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് ഈ വൈറസ് പല ആളുകളുടെയും ശരീരത്തിൽ കയറിപ്പറ്റുന്നത്. ഇതിനു വേണ്ടി പല മുൻകരുതലുകളും സർക്കാർ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ലോക്‌ ഡൗൺ ആയ കാരണം പലരും വീട്ടിൽ ഇരുന്ന് മൊബൈലും ഫോൺ നോക്കി നേരം കളയുകയാണ്. ആ നേരം കളയുന്നതിനു പകരം നമുക്ക് ഈ രോഗം നമ്മളിലും മറ്റുള്ളവരിലും പടർന്നു പിടിക്കാതിരിക്കാൻ നമുക്ക് കുറച്ചു നല്ല കാര്യങ്ങൾ ചെയ്തു കൂടെ... അതിനു നമ്മൾ വീടും പരിസരവും ശുദ്ധിയാക്കുകയും, അനാവശ്യ യാത്രകൾ ഒഴിവാക്കുകയും, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുകയും, കൂട്ടത്തോടെ നിന്നുള്ള സംസാരവും ഒഴിവാക്കുകയും വേണം.ഇങ്ങനെ നമുക്ക് ചെയ്യാൻ പറ്റുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ നമ്മൾ ചെയ്താൽ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. ഈ രോഗത്തെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം. ഈ രോഗം ആർക്കൊക്കെ ഉണ്ടോ അവരുടെ എല്ലാം അസുഖം ഭേദമായി തിരിച്ചുവരാൻ നമുക്ക് ഏവർക്കും പ്രാർത്ഥിക്കാം.


ഹിബ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം