സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ      
കൊറോണ  മനുഷ്യരിൽ  ഉണ്ടാക്കിയ  ശുചിത്വ  ശീലങ്ങൾ
കൊറോണ വൈറസ്  ലോകമെങ്ങും  ഭീതിയിലാഴ്ത്തിരിക്കുകയാണ്.  പാവപെട്ടവനെന്നോ   , പണക്കാരനെന്നോ  ഇല്ലാതെ  ഒരു പോലെ ഭയത്താൽ  വിറച്ചുകൊണ്ടിരിക്കുന്നു.  എപ്പോൾ  വേണമെങ്കിലും  കൊറോണ  നമ്മെ  കാർന്നു  തിന്നാം.   ചൈനയിലെ  വുഹാൻ എന്ന പട്ടണത്തിൽ നിന്നും  റിപ്പോർട്ട്  ചെയ്ത  വൈറസ്  ഇന്ന്  രാജ്യങ്ങളിൽ   രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക്   പടർന്നു കൊണ്ടിരിക്കുകയാണ് .  ഇതിനകം നിരവധി പേരാണ്  ദിനം പ്രതി മരണപെട്ടുകൊണ്ടിരിക്കുന്നത്.  ലക്ഷക്കണക്കിന് പേർ  ലോകം  മുഴുവൻ  നിരീക്ഷണത്തിൽ ആണ്.  മരണസംഖ്യ  ഇനിയും  കൂടും എന്നാണ് ലോകആരോഗ്യ  സംഘടനാ വ്യക്തമാക്കിയത്. 
     

ഈ വൈറസ് ജന്തുക്കളിൽ നിന്നും മനുഷ്യരിൽലേക്ക് പകരുന്നു എന്ന് പറയപ്പെടുന്നു. ക്ഷീണം, ശ്വാസതടസ്സം എന്നി രോഗങൾ കണ്ടെത്തിയാൽ കൊറോണ ഉണ്ടെന്നു മനസിലാക്കാൻ പറ്റും. ഈ വൈറസ്സിനു പ്രതിരോധ ചികിത്സഇല്ല. എന്നതുകൊണ്ട് തന്നെ കൊറോണ പടർന്നു വരുന്ന മേഖലയിലേക്കും, അത്തരത്തിലുള്ള ആളുകളുമായിട്ടും സമ്പർക്കത്തിൽ ആകരുത്. 10 -12 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണം കണ്ടു വരുന്നത്. ഈ ദിവസളിൽ മറ്റൊരു ആളുമായി ബന്ധം ഇല്ലാതെ ഇരിക്കണം. ഈ വൈറസ് ബാധക്ക് ഒരു പ്രതിവിധിയേയള്ളൂ വ്യക്തി ശുചിത്വം

ഒട്ടനവധി  നല്ല ശീലം  ഈ ദിനങ്ങളിൽ  കൊറോണ നമ്മെ  പഠിപ്പിച്ചു തന്നു.  പുറത്തു പോയി  വന്നാൽ ഉടൻ  കൈയും,   കാലും,   മുഖവും  കഴുകണം.     എന്നു പഠിപ്പിച്ചു കൊറോണ.  ആഡംബര ജീവിത ഇല്ലാതെ ലളിതമായി ജീവിക്കാം എന്നു പഠിപ്പിച്ചു.  ഈ ശീലം  ഉൾക്കൊണ്ട്‌  നമുക്ക് ഒത്തൊരുമിച്ചു നേരിടാൻ  സാധിക്കും.
കോവിഡ്  19  മനുഷ്യരിൽ  ഉണ്ടാക്കിയ നല്ല മാറ്റങ്ങൾ

മതത്തിന്റെ പേരിൽ ദൈവങ്ങളെ പങ്കുവച്ച് ആരാധനാലയങ്ങളിൽ പോയികാണാൻ തിരക്ക് കൂട്ടുന്ന മനുഷ്യർക്ക്‌ ദൈവം തങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലാണെന്ന് പഠിപ്പിച്ചു തന്നു.


ദിൽഷ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം