കൊറോണ നാട് നാട് വാണീടും കാലം
മാനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടംകൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡ്ഡുണ്ണുന്ന
ചങ്കുകൾക്ക് കഞ്ഞികുടിച്ചാലും
സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന
പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊ ന്നായി ചേർന്നുനിന്നാൽ നന്നായി നമ്മൾ ജയം വരിക്കും
|