സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/ഡോക്ടറോട് ……

Schoolwiki സംരംഭത്തിൽ നിന്ന്
ഡോക്ടറോട് ……
കിച്ചു  : വൈറസ് വിവിധ പ്രതലങ്ങളിൽ എത്ര സമയം ജീവിക്കും ഡോക്ടർ?

ഡോക്ടർ  : പുതിയ പഠനമനുസരിച്ച് പ്ലാസ്റ്റിക് -സ്റ്റീൽ പ്രതലങ്ങളിൽ മൂന്നു ദിവസത്തോളവും ഹാർഡ് ബോർഡ് പ്രതലത്തിൽ ഒരു ദിവസവും ജീവിച്ചിരിക്കും. ഏതുതരം പ്രതലം ആണെന്നത് അനുസരിച്ചും അന്തരീക്ഷ ഊഷ്മാവ് അനുസരിച്ചും ആർദ്രത അനുസരിച്ചും ഒക്കെ വൈറസിന്റെ അതിജീവനശേഷി വ്യത്യസപ്പെടും.

അമ്മു  : ഡോക്ടർ എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ  ?

ഡോക്ടർ  : പനിയും തൊണ്ടവേദനയും ആണ് പ്രാഥമിക ലക്ഷണങ്ങൾ . കടുത്ത തലവേദനയും ക്ഷീണവും ശ്വാസതടസ്സവും തുടർന്ന് കണ്ടുവരുന്നു . വയറിളക്കം, ദഹനപ്രശ്നങ്ങൾ , പേശി വേദന എന്നീ ലക്ഷണങ്ങളുംചിലരിൽ കാണാറുണ്ട് .

സീത  : കുട്ടികൾക്ക് രോഗം വരില്ല എന്നത് ശരിയാണോ ഡോക്ടർ ?

ഡോക്ടർ  : ശരിയല്ല ഇറ്റലിയിൽ നിന്ന് വന്ന മൂന്നു വയസുകാരന് രോഗം സ്ഥിരീകരിച്ചത് നമ്മുടെ നാട്ടിൽ തന്നെയാണ്. പ്രായമായവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലും രോഗം ഗുരുതരമായേക്കാം. പൊതുവിലുള്ള പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാലാണിത് .

ആദിലക്ഷ്മി
6 ഡി സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ