സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം ഫലപ്രദമായി വർദ്ധിപ്പിക്കേണ്ടതുണ്ട് .ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സാങ്കേതികവൈദഗ്ദ്യം ഉള്ള ഒരു സംഘം കുട്ടികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹൈസ്കൂൾ "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ 'ലിറ്റിൽ കൈറ്റ്സ്' എന്ന പേരിൽ 2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങളോടൊപ്പം സാങ്കേതികവിദ്യയിലും മികച്ച നിലവരം പുലർത്തുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിന് ഈ സംരംഭം പ്രയോജനപ്പെടുന്നു.
ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ചു.
സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്‍ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി, ഹൈടെക് പദ്ധതിയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐടി കൂട്ടായ്‍മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. സ്‍കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിൽ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയ മേഖലയിലെ പ്രായോഗിക പരിശീലനങ്ങളെ, പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്‍ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും, ക്യാമറ പരിശീലനം എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവ‍് പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും ഈ പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സൃഷ്‍ടികൾ സ്വീകരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നു. ഓരോ വർഷവും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിൻ സ്‍കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. സ്‍കൂളിൽ നടക്കുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളാകുന്നു.
നിലവിൽ 122 കുട്ടികൾ ഈ യൂണിറ്റിൽ അംഗങ്ങളാണ്. . കുട്ടികൾ നേടിയ അടിസ്ഥാന ശേഷികൾ ഉപയോഗപ്പെടുത്തി കൂടുതൽ അനുബന്ധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു .മികച്ച കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാന ക്യാമ്പുകളിൽ പങ്കാളിത്തം നേടിയിട്ടുണ്ട് . ഇതിലെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് വിവിധ ഗ്രേഡുകൾ കുട്ടികൾക്ക് ലഭിക്കുന്നു .
റോബോട്ടിക്സ് പരിശീലനം(09-01-2026)
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‍കൂൾ ലിറ്റിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ഐടി ടെക്സ്റ്റ് ബുക്കിലെ പാഠഭാഗമായ റോബോട്ടിക്സിലെ പ്രവർത്തനങ്ങളാണ് കുട്ടികൾ ചർച്ച ചെയ്തത്. 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റസ് ക്ലബ്ബ് അംഗങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്ററായ സി. ലിസാ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2025-26
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‍കൂൾ ലിറ്റിൽ ക്ലബ്ബ് 2025-26 ലെ ലിറ്റിൽ കൈറ്റ്സ് അവാർഡ് മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.